wv raman named women cricket teams new coach
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഡബ്ല്യു വി രാമനെ തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയുടെ ഗാരി കിര്‍സ്റ്റ്യന്‍ ആയിരുന്നു രാമനൊപ്പം അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ടീമിന്റെ താത്കാലിക പരിശീലകനായിരുന്ന രമേഷ് പവാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നെങ്കിലും അഭിമുഖത്തിനുശേഷം ഇവരെ പരിഗണിച്ചില്ല.